Kadambrayar River Tourism Project
Kadambrayar River Tourism Project: Kalamassery Vartha റിപ്പോർട്ട് | കടമ്പ്രയാർ ടൂറിസം പദ്ധതിക്ക് ഭരണാനുമതി – പ്രദേശം അടിമുടി മാറുന്നു
കൊച്ചി: പോളപ്പായലും ചെളിയും അടിഞ്ഞുകൂടി വർഷങ്ങളായി നശിച്ച നിലയിൽ തുടരുന്ന കടമ്പ്രയാർ ഇനി സമഗ്ര ടൂറിസം വികസനത്തിലേക്ക്. Kadambrayar River Tourism Project ന് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയതോടെ കാക്കനാട്–കിഴക്കമ്പലം മേഖലയിലെ പ്രകൃതിദൃശ്യം അടിമുടി മാറാൻ പോകുന്നു. Kadambrayar River Tourism Project
മണക്കടവ്–ചിത്രപ്പുഴ പ്രദേശം കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ജലവിനോദസഞ്ചാര പദ്ധതിയുടെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പദ്ധതിയിലൂടെ പരിസ്ഥിതി സംരക്ഷണവും ടൂറിസം വളർച്ചയും ഒരുമിച്ച് ഉറപ്പാക്കുകയാണ് ലക്ഷ്യം.

കടമ്പ്രയാറിലെ പായലും എക്കലും നീക്കംചെയ്യുന്നതിനായി ജലസേചന വകുപ്പ് ഇതുവരെ വലിയ തുക ചെലവഴിച്ചുവരികയായിരുന്നു. ടൂറിസം പദ്ധതി പ്രാവർത്തികമാകുന്നതോടെ ഈ സാമ്പത്തിക ബാദ്ധ്യത ഗണ്യമായി കുറയ്ക്കാനാകും. Kadambrayar River Tourism Project
കെ.ഐ.ഐ.ഡി.സി നേതൃത്വം; സംയുക്ത വികസനം
ജലവിഭവ വകുപ്പിന്റെ എസ്.പി.വിയായ കെ.ഐ.ഐ.ഡി.സിയുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ നിർവഹണം. ഇറിഗേഷൻ–ടൂറിസം വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്.
പ്രദേശവാസികൾക്കും ടൂറിസം മേഖലയ്ക്കും ഗുണകരം
കടമ്പ്രയാർ തീരം നവീകരിക്കുന്നതിലൂടെ കാക്കനാട്, ഇൻഫോപാർക്ക്, കിഴക്കമ്പലം മേഖലകൾക്ക് പുതിയ സാമ്പത്തിക ഉണർവ് ലഭിക്കും. വിനോദസഞ്ചാരികൾക്കൊപ്പം പ്രദേശവാസികൾക്കും വിനോദത്തിനും തൊഴിലവസരങ്ങൾക്കും ഇത് വഴിയൊരുക്കും.

പദ്ധതിയുടെ പ്രധാന ഘടകങ്ങൾ
- നശിച്ച പാതകളും കൈവരികളും പുനർനിർമ്മാണം
- ആറിലെ പായലും പോളയും നീക്കം ചെയ്ത് ആഴം വർധിപ്പിക്കൽ
- വാക്വേ നവീകരണവും സുരക്ഷാ സംവിധാനങ്ങളും
- റസ്റ്റോറന്റുകൾ, ബോട്ടിംഗ് സൗകര്യങ്ങൾ പുനരാരംഭിക്കൽ
- മണക്കടവിൽ നിന്ന് ഇൻഫോപാർക്ക് വരെ ബോട്ട് സർവീസ്
- സൈക്ലിംഗ് ട്രാക്ക്, കയാക്കിംഗ്, ആംഗ്ലിംഗ് പോയിന്റുകൾ
- വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിക്കായി പ്രത്യേക സൗകര്യങ്ങൾ
- യുവതലമുറയെ ലക്ഷ്യമിട്ട് സാഹസിക വിനോദസഞ്ചാര പദ്ധതികൾ
വിനോദസഞ്ചാര ഭൂപടത്തിൽ കടമ്പ്രയാർ
Kadambra River Tourism Project യാഥാർത്ഥ്യമാകുന്നതോടെ കടമ്പ്രയാർ കൊച്ചി നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറും. പരിസ്ഥിതി സൗഹൃദ വികസനം മുൻനിർത്തിയുള്ള ഈ പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാകുമെന്നാണ് വിലയിരുത്തൽ.
