Chief Ministers Mega Quiz Ernakulam

Chief Ministers Mega Quiz Ernakulam

Chief Ministers Mega Quiz Ernakulam | അറിവിന്റെ കരുത്ത് തെളിഞ്ഞ ജില്ലാ മത്സരം – Kalamassery Vartha

കൊച്ചി:പുത്തൻ കാലത്തിന്റെ ട്രെൻഡുകളായ അനിമി ലോകം, സ്‌ക്വിഡ് ഗെയിം തുടങ്ങിയ ആഗോള വിഷയങ്ങൾ മുതൽ കേരളത്തിന്റെ സമ്പന്നമായ ചരിത്രവും സമകാലിക ലോകം നേരിടുന്ന നിർണായക മാറ്റങ്ങളും വരെ ചോദ്യങ്ങളായി എത്തിയപ്പോൾ Chief Ministers Mega Quiz Ernakulam ജില്ലാ മത്സരം അറിവിന്റെ ഉത്സവമായി മാറി.Chief Ministers Mega Quiz Ernakulam

എറണാകുളം സെന്റ് തെരേസാസ് കോളേജിൽ സംഘടിപ്പിച്ച സ്കൂൾ വിഭാഗം ജില്ലാ മത്സരങ്ങൾ രണ്ട് ഘട്ടങ്ങളിലായാണ് നടന്നത്. ആദ്യഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ടീമുകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.

ആറ് റൗണ്ടുകളിലായി നടന്ന ഫൈനൽ മത്സരത്തിൽ കടുത്ത മത്സരമാണ് അരങ്ങേറിയത്. ഓരോ റൗണ്ടും വിദ്യാർഥികളുടെ ബൗദ്ധിക കഴിവും ടീം സ്പിരിറ്റും പരീക്ഷിക്കുന്നതായിരുന്നു.

Chief Ministers Mega Quiz Ernakulam
Chief Ministers Mega Quiz Ernakulam

വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്ത മത്സരത്തിൽ നോർത്ത് പറവൂർ എസ്‌എൻ എച്ച്എസ്‌എസിലെ കെ എസ് ആദിത്യനും റിഷബ് ആന്റണി പടമാടനും അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി.
കോട്ടപ്പടി മാർ ഏലിയാസ് എച്ച്എസ്എസിലെ ഹയാ ആമിന, എം എസ് ബാലഭാസ്കർ എന്നിവർ രണ്ടാം സ്ഥാനവും,
നോർത്ത് പറവൂർ എസ്‌എൻവി സംസ്കൃത എച്ച്എസ്എസിലെ എം എ ആദിൽ കൃഷ്ണൻ, അക്ഷയ് കുമാർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അപൂർവമായ ദൃശ്യങ്ങളും ശബ്ദരേഖകളും ഉൾപ്പെടുത്തിയ ചോദ്യങ്ങൾ മത്സരത്തിന് പ്രത്യേക മിഴിവേകി. ചരിത്രം, സിനിമ, കായികം, പരിസ്ഥിതി, സർക്കാർ ജനക്ഷേമ പദ്ധതികൾ തുടങ്ങിയ വിവിധ മേഖലകളെ സ്പർശിച്ചായിരുന്നു ചോദ്യാവലി.

Chief Ministers Mega Quiz Ernakulam
Chief Ministers Mega Quiz Ernakulam logo

മത്സരാർത്ഥികൾക്ക് പുറമെ കാണികൾക്കും അറിവ് പങ്കുവെയ്ക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. സദസ്സിനായി അവതരിപ്പിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകിയവർക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.

Chief Ministers Mega Quiz Ernakulam
S N HSS

മത്സരത്തിന് നേതൃത്വം നൽകിയത് തിരുവല്ല മാർത്തോമ കോളേജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ എം വിഷ്ണു നമ്പൂതിരിയും ഇൻഫർമേഷൻ ആൻഡ് പബ്ലിക്കേഷൻസ് വകുപ്പ് പ്രസ് റിലീസ് വിഭാഗം അസിസ്റ്റന്റ് എഡിറ്റർ അമിത് മധുപാൽയുമായിരുന്നു.

വിദ്യാർഥികളുടെ അറിവും ആത്മവിശ്വാസവും ഒരുപോലെ തെളിഞ്ഞ ഈ മത്സരം വിദ്യാഭ്യാസ മേഖലയിൽ അറിവിന്റെ പ്രാധാന്യം വീണ്ടും ഓർമ്മിപ്പിക്കുന്നതായിരുന്നു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *