Center for Neurodegeneration and Brain Health Kalamassery

Center for Neurodegeneration and Brain Health Kalamassery

Center for Neurodegeneration and Brain Health Kalamassery: കളമശേരിയിൽ സെനാബ് ലോഗോ പ്രകാശനം – കേരളത്തിന് അഭിമാന നേട്ടം | Kalamassery Vartha

കളമശേരി:ഉന്നത വിദ്യാഭ്യാസവും ശാസ്ത്രീയ ഗവേഷണവും പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആസൂത്രണം ചെയ്ത മികവിന്റെ കേന്ദ്രങ്ങളിലൊന്നായ സെന്റർ ഫോർ ന്യൂറോഡീജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് (CENAB) എന്ന സ്ഥാപനത്തിന്റെ ലോഗോ വ്യവസായമന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു.Center for Neurodegeneration and Brain

ന്യൂറോ സയൻസ് മേഖലയിൽ ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. പ്രായമായവരിൽ വ്യാപകമായി കണ്ടുവരുന്ന ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾക്ക് പരിഹാര മാർഗങ്ങൾ കണ്ടെത്തുക എന്നതാണ് സെനാബിന്റെ പ്രധാന ലക്ഷ്യം.

Center for Neurodegeneration and Brain Health Kalamassery
Center for Neurodegeneration and Brain Health Kalamassery

അതോടൊപ്പം, കുട്ടികളിലും യുവാക്കളിലും വർധിച്ചുവരുന്ന ബ്രെയിൻ ഫോഗ്, ശ്രദ്ധക്കുറവ്, മാനസിക സമ്മർദ്ദം തുടങ്ങിയ അവസ്ഥകൾക്ക് ശാസ്ത്രീയമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഈ കേന്ദ്രം പ്രവർത്തിക്കും.

കേരള സർക്കാരിന്റെ കീഴിലുള്ള കിഫ്ബി രണ്ട് ഘട്ടങ്ങളിലായി 100 കോടി രൂപ ചെലവഴിച്ചാണ് സെനാബിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ സൗകര്യങ്ങൾ ഒരുക്കുന്നത്.ഈ കേന്ദ്രം കളമശേരിയിലെ കുസാറ്റ് (CUSAT) ക്യാമ്പസിൽ പ്രവർത്തിക്കും.

ശുദ്ധ ഗവേഷണത്തോടൊപ്പം സോഷ്യൽ ന്യൂറോ സയൻസ് വഴി സമൂഹവുമായി ബന്ധപ്പെട്ട പഠനങ്ങളും ഇടപെടലുകളും നടത്തുക എന്ന പ്രത്യേകതയും സെനാബിനുണ്ട്. ഗവേഷണ ഫലങ്ങൾ നേരിട്ട് സമൂഹത്തിലേക്ക് എത്തിക്കുന്ന മാതൃകയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

Center for Neurodegeneration and Brain Health Kalamassery
Center for Neurodegeneration and Brain Health Kalamassery

വ്യവസായമന്ത്രി പി. രാജീവിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ലോഗോ ഏറ്റുവാങ്ങി.
ചടങ്ങിൽ സെനാബ് ഡയറക്ടർ ഇൻ ചാർജ് ഡോ. ബേബി ചക്രപാണി, ഡോ. താര സുധാദേവി, ഡോ. ലിമ രാജ്, കെ. രാജഗോപാൽ എന്നിവർ പങ്കെടുത്തു.

കേരളത്തെ ന്യൂറോ സയൻസ് ഗവേഷണ രംഗത്ത് രാജ്യാന്തര തലത്തിലേക്ക് ഉയർത്തുന്ന ഈ പദ്ധതി കളമശേരിക്കും സംസ്ഥാനത്തിനും അഭിമാന നേട്ടമാണെന്ന് വിലയിരുത്തപ്പെടുന്നു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *