Kakkanad Garbage Dump Issue

Kakkanad Garbage Dump Issue

Kakkanad Garbage Dump Issue: കാക്കനാട് പൈപ്പ്‌ലൈൻ റോഡിലെ മാലിന്യക്കൂമ്പാരം നീക്കി – Kalamassery Vartha റിപ്പോർട്ട്

കൊച്ചി:മൂക്കിന് താഴെയുണ്ടായിരുന്ന ഗുരുതര മാലിന്യപ്രശ്നത്തിൽ ഒടുവിൽ അധികൃതർ കണ്ണുതുറന്നു. തൃക്കാക്കര മുനിസിപ്പാലിറ്റിക്കും ജില്ലാ ഭരണകേന്ദ്രത്തിനും വിളിപ്പാടകലെ കാക്കനാട്–പാലാരിവട്ടം പൈപ്പ്‌ലൈൻ റോഡിലെ കമ്പിവേലിക്കകം കോളനി ജംഗ്ഷന് സമീപം അടിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരമാണ് നീക്കിയത്.Kakkanad Garbage Dump Issue

വാർത്ത ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കൗൺസിലർ കെ. എ. നജീബ് അതിരാവിലെ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് അനധികൃതമായി മാലിന്യം നിക്ഷേപിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തുകയും ചെയ്തു.

Kakkanad Garbage Dump Issue
Kakkanad Garbage Dump Issue

കൗൺസിലറുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടി താൽക്കാലികമായി മാറ്റി. തുടർന്ന് രാവിലെ എട്ടുമണിയോടെ നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ സ്ഥലത്തെത്തി മുഴുവൻ മാലിന്യവും നീക്കം ചെയ്തു.

കമ്പിവേലിക്കകം പ്രദേശത്ത് നിരവധി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. അതിരാവിലെ ജോലിക്ക് പുറപ്പെടുന്ന ഇവർ പ്ലാസ്റ്റിക് കവറുകളിലും മറ്റ് കവചങ്ങളിലുമായി മാലിന്യം റോഡരികിൽ തള്ളുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

പുലർച്ചെയ്ക്ക് മുമ്പ് മാലിന്യം തള്ളുന്നതിനാൽ പ്രതികളെ കണ്ടെത്താൻ കഴിയാതെ വന്നിരുന്നു. ദിവസങ്ങളായി തുടർച്ചയായി നിക്ഷേപിച്ച മാലിന്യങ്ങൾ കുന്നുകൂടി പ്രദേശത്ത് യാത്ര ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു.

Kakkanad Garbage Dump Issue
Kakkanad Garbage

ദുർഗന്ധവും ആരോഗ്യഭീഷണിയും രൂക്ഷമായ സാഹചര്യത്തിലാണ് വാർത്ത പുറത്തുവന്നത്. ഇതോടെയാണ് അധികൃതരും ജനപ്രതിനിധികളും ഇടപെട്ടത്.

ഇനിയും ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ, മാലിന്യം തള്ളുന്നവർക്ക് അവരുടെ ഭാഷയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് ബോധവത്കരണം നൽകണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

Kakkanad Garbage Dump Issue
Kakkanad Garbage Dump Issue

പൊതു ശുചിത്വവും ആരോഗ്യസുരക്ഷയും ഉറപ്പാക്കാൻ സ്ഥിരമായ മേൽനോട്ടം വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *