Kalamassery Car Fire
Kalamassery Car Fire | കളമശേരിയിൽ ദേശീയപാതയിൽ കാറിന് തീപിടിച്ചു; ലുലുമാളിന് സമീപം ഗതാഗതം തടസ്സപ്പെട്ടു | Kalamassery Vartha
കളമശേരി:ദേശീയപാതയിൽ ലുലുമാളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച സംഭവം കളമശേരിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു അപകടം.Kalamassery Car Fire
ഇടപ്പള്ളി ഭാഗത്തുനിന്ന് കളമശേരി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിലാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. വാഹനത്തിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
വാഹനത്തിന്റെ മുൻവശത്ത് നിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ഉടൻ തന്നെ വാഹനം റോഡരികിലേക്ക് മാറ്റി പുറത്തിറങ്ങി. ഇതോടെ വലിയ അപകടം ഒഴിവായി.

ഡ്രൈവർ ഇടപ്പള്ളി ടോൾ സ്വദേശിയായ ശ്രീകുമാറാണെന്ന് പോലീസ് വ്യക്തമാക്കി. പുറത്തിറങ്ങിയതിന് പിന്നാലെ കാറിൽ തീ ആളിക്കത്തുകയായിരുന്നു.
അൽപസമയത്തിനുള്ളിൽ തന്നെ വാഹനം പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗത തടസ്സം നേരിട്ടു.
സംഭവവിവരം ലഭിച്ചതിനെ തുടർന്ന് ഏലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
