Kerala Coastal Highway Land Acquisition
Kerala Coastal Highway Land Acquisition പുരോഗതിയിൽ; എറണാകുളത്ത് ഭൂമിയേറ്റെടുക്കൽ മൂല്യനിർണയം വേഗത്തിൽ – Kalamassery Vartha
കൊച്ചി: എറണാകുളം ജില്ലയിലൂടെ കടന്നുപോകുന്ന സംസ്ഥാന തീരദേശ ഹൈവേയുടെ ഭൂമിയേറ്റെടുക്കലിന് മുന്നോടിയായുള്ള മൂല്യനിർണയ നടപടികൾ പുരോഗമിക്കുന്നു. ജില്ലയിലെ 12 വില്ലേജുകളിലൂടെയാണ് തീരദേശ ഹൈവേ കടന്നുപോകുന്നത്.Kerala Coastal Highway Land Acquisition
പദ്ധതിയുടെ ആദ്യ റീച്ചിൽ ഉൾപ്പെടുന്ന ഏകദേശം 800ഓളം വ്യക്തികളുടെ ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെയുള്ള സ്വത്തുക്കളുടെ മൂല്യനിർണയമാണ് നിലവിൽ നടക്കുന്നത്. രണ്ടുഘട്ടങ്ങളിലായി ജില്ലയിൽ നിർമിക്കപ്പെടുന്ന 48 കിലോമീറ്റർ നീളമുള്ള തീരദേശ ഹൈവേക്കായി 2600ഓളം വ്യക്തികളിൽ നിന്നായി 58.39 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.

ഭൂമിയേറ്റെടുക്കൽ പട്ടികയിൽ ഉൾപ്പെടുത്തിയ സർവേ നമ്പറുകളെക്കുറിച്ചുള്ള പരാതികൾ പരിഗണിച്ച് ചില സർവേ നമ്പറുകൾ ഒഴിവാക്കുകയും പുതുതായി ചിലത് ഉൾപ്പെടുത്തുകയും ചെയ്ത ഭേദഗതി ഉത്തരവ് റവന്യു വകുപ്പ് അടുത്തിടെ പ്രസിദ്ധീകരിച്ചു.
ഭേദഗതി ഉത്തരവിൽ ഓരോ വില്ലേജിലും ഏറ്റെടുക്കേണ്ട ഭൂമിയുടെ വിസ്തൃതി, ഭൂമിയുടെ ഉടമകളുടെ വിലാസം, സർവേ നമ്പറുകൾ, ഒഴിവാക്കിയതും പുതുതായി ചേർത്തതുമായ സർവേ വിവരങ്ങൾ എന്നിവ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം ജില്ലയിൽ തീരദേശ ഹൈവേയുടെ നിർമാണം രണ്ടുഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യ റീച്ച് ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെ 21.3 കിലോമീറ്റർ നീളത്തിലാണ്. ഈ ഭാഗത്ത് നിലവിലുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഭൂമി ഏറ്റെടുത്താണ് ഹൈവേ വികസിപ്പിക്കുന്നത്.Kerala Coastal Highway Land Acquisition
രണ്ടാമത്തെ റീച്ച് പുതുവൈപ്പ് മുതൽ മുനമ്പം വരെ 26.7 കിലോമീറ്റർ നീളത്തിലാണ്. ഇവിടെ തീരദേശത്തോടൊപ്പം നീളുന്ന റോഡിനോടു ചേർന്നാണ് ഹൈവേ നിർമിക്കുന്നത്. ഈ പ്രദേശത്ത് വീടുകളും ജനവാസ കേന്ദ്രങ്ങളും കുറവായതിനാൽ ഏറ്റെടുക്കലിന്റെ വലിയൊരു ഭാഗം പൊക്കാളിപ്പാടങ്ങൾ, ചെമ്മീൻകെട്ടുകൾ, തരിശുഭൂമികൾ എന്നിവയിലായിരിക്കും.

നിലവിലുള്ള റോഡുകളിൽ നിന്ന് മാറി ഗ്രീൻഫീൽഡ് അലൈൻമെന്റിലൂടെയാണ് ഈ ഭാഗത്തെ ഹൈവേ കടന്നുപോകുന്നത്. ഇത് പരിസ്ഥിതി ആഘാതം കുറയ്ക്കാനും ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ്.
ദേശീയപാതകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, തീരദേശ മേഖലകളെയും തുറമുഖങ്ങളെയും ദേശീയപാതയുമായി ബന്ധിപ്പിക്കുക, തീരദേശ ടൂറിസം സാധ്യതകൾ വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
കിഫ്ബി ഫണ്ടിന്റെ സഹായത്തോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ 656 കിലോമീറ്റർ നീളത്തിലാണ് സംസ്ഥാന സർക്കാർ തീരദേശ ഹൈവേ നിർമിക്കുന്നത്. എറണാകുളം ജില്ലയിലൂടെ കടന്നുപോകുന്ന സൈക്കിൾപാത ഉൾപ്പെടെയുള്ള ഭാഗങ്ങളുടെ ഭൂമിയേറ്റെടുക്കൽ 2600ഓളം കുടുംബങ്ങളെ നേരിട്ട് ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
ഇതിന് പുറമെ 170ഓളം കുടുംബങ്ങളെ പരോക്ഷമായും പദ്ധതിയുടെ ഭാഗമായി ബാധിക്കുമെന്ന് വിലയിരുത്തുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളും തൊഴിലാളി കുടുംബങ്ങളും പദ്ധതിയുടെ പരിധിയിൽ വരുമെങ്കിലും, സാമൂഹ്യ പ്രത്യാഘാത ലഘൂകരണ നടപടികളിലൂടെ ഇവയുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
