Sabarimala Rail Project Kerala

Sabarimala Rail Project Kerala

Sabarimala Rail Project Kerala | ശബരി റെയിൽപ്പാതയ്ക്ക് പച്ചക്കൊടി; ജില്ലയുടെ വികസനത്തിന് പുതുചുവട് – Kalamassery Vartha

എൽഡിഎഫ് സർക്കാരിന്റെ വികസന പ്രതിബദ്ധതയും രാഷ്ട്രീയ നിശ്ചയദാർഢ്യവും ഫലമായി ശബരി റെയിൽപ്പാത പദ്ധതിക്ക് പച്ചക്കൊടി. വർഷങ്ങളായി നീണ്ട അനിശ്ചിതത്വത്തിനും കാത്തിരിപ്പിനും വിരാമമിട്ട് ജില്ലയുടെ സമഗ്രവികസനത്തിന് പുതിയ വഴിയാണ് ഇതോടെ തുറക്കുന്നത്.Sabarimala Rail Project Kerala

1997-ൽ റെയിൽവേ ബോർഡും കേന്ദ്ര സർക്കാരും അംഗീകാരം നൽകിയ പദ്ധതിയാണിത്. എന്നാൽ തുടർച്ചയായി അധികാരത്തിലെത്തിയ യുപിഎയും ബിജെപിയും കേരളത്തോടു കാണിച്ച അവഗണന മൂലം പദ്ധതി വർഷങ്ങളോളം നീണ്ടു പോകുകയായിരുന്നു.

Sabarimala Rail Project Kerala
Sabarimala Rail Project Kerala

🚆 സംസ്ഥാന ധനപങ്കാളിത്തത്തിൽ രാജ്യത്തെ ആദ്യ റെയിൽപദ്ധതി

രാജ്യത്ത് ആദ്യമായി സംസ്ഥാന സർക്കാർ നേരിട്ട് ധനപങ്കാളിത്തം വഹിക്കുന്ന റെയിൽപദ്ധതി എന്ന പ്രത്യേകതയും ശബരി റെയിൽപ്പാതയ്ക്കുണ്ട്. മൊത്തം 3800.9 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1900 കോടി രൂപ സംസ്ഥാനം വഹിക്കും.

📍 അങ്കമാലിയിൽ നിന്ന് എരുമേലിയിലേക്ക് 111 കിലോമീറ്റർ

അങ്കമാലിയിൽ ആരംഭിക്കുന്ന റെയിൽപ്പാത 111 കിലോമീറ്റർ ദൈർഘ്യമുള്ള അങ്കമാലി–എരുമേലി പാതയാണ്. ഇതിൽ ആകെ 14 റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടുന്നു.

🚉 നിർദേശിച്ച സ്റ്റേഷനുകൾ

അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് നിർദേശിച്ച സ്റ്റേഷനുകൾ.

🏗️ നേരത്തെ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ

2006–11 കാലഘട്ടത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിലൂടെയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
അങ്കമാലി–കാലടി വരെയുള്ള 7 കിലോമീറ്റർ ട്രാക്ക്,
കാലടിയിൽ റെയിൽവേ സ്റ്റേഷൻ,
പെരിയാർ നദിക്ക് കുറുകെയുള്ള പാലം
എന്നിവ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.

കാലടി റെയിൽവേ സ്‌റ്റേഷൻ പണി പ‍ൂർത്തിയായാൽ (എഐ ചിത്രം)
കാലടി റെയിൽവേ സ്‌റ്റേഷൻ പണി പ‍ൂർത്തിയായാൽ (എഐ ചിത്രം)

🏠 ഭൂമിയേറ്റെടുപ്പിലെ അനിശ്ചിതത്വം മാറുന്നു

ജില്ലയിൽ ആകെ 152 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതിൽ 24.40 ഹെക്ടർ നേരത്തേ ഏറ്റെടുത്തിരുന്നു. പദ്ധതി നീണ്ടതോടെ ഈ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ വലിയ പ്രയാസം നേരിട്ടു.
ഭൂമി വിൽക്കാനോ, പണയപ്പെടുത്താനോ, വീടുകൾ പുനർനിർമിക്കാനോ കഴിയാത്ത അവസ്ഥയ്ക്ക് ഇനി പരിഹാരം കാണുമെന്ന് പ്രതീക്ഷ.

🌾 വ്യവസായത്തിനും കൃഷിക്കും കരുത്ത്

പെരുമ്പാവൂർ മേഖലയിലെ അരി, തടി, പ്ലൈവുഡ് വ്യവസായങ്ങൾ,
കോതമംഗലത്തെ ഫർണിച്ചർ വ്യവസായം,
മൂവാറ്റുപുഴ–വാഴക്കുളം മേഖലകളിലെ പൈനാപ്പിൾ കൃഷിയും തോട്ടംകൃഷികളും
എന്നിവയ്ക്ക് പദ്ധതി വലിയ ഉണർവാകും.

🛕 ടൂറിസവും തീർഥാടനവും പുതിയ ഉയരത്തിൽ

ശബരിമല തീർഥാടകരും കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരും പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളാകും.
മൂന്നാർ, തേക്കടി, ഗവി, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും.

മലയാറ്റൂർ പള്ളി, കാലടി ആദിശങ്കര ക്ഷേത്രം, കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി, തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം, ഭരണങ്ങാനം പള്ളി, കോതമംഗലം ബാവാ പള്ളി തുടങ്ങിയ പ്രധാന തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള തീർഥാടക സർക്യൂട്ടിനും വലിയ സാധ്യതയുണ്ട്.

Erumeli Railway Station work (Ai Generated Image)

🚦 ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം

അങ്കമാലി, കാലടി, പെരുമ്പാവൂർ, മൂവാറ്റുപുഴ തുടങ്ങിയ പട്ടണങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ശബരി റെയിൽപ്പാത നിർണായകമാകും.

🗺️ ഇടുക്കി റെയിൽവേ ഭൂപടത്തിലേക്ക്

ഇതുവരെ റെയിൽവേ ഭൂപടത്തിന് പുറത്തായിരുന്ന ഇടുക്കി ജില്ലയെ ബന്ധിപ്പിക്കുന്ന ചരിത്രപദ്ധതി കൂടിയാണ് ശബരി റെയിൽപ്പാത.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *