School Cricket World Cup Live Screening

School Cricket World Cup Live Screening

School Cricket World Cup Live Screening: കലൂർ ഗ്രീറ്റ്സ് സ്കൂളിൽ ഫൈനൽ ആവേശം; നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒന്നിച്ചു

ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശം സ്കൂൾ മുറ്റത്തേക്കെത്തിച്ച വേറിട്ട പരിപാടിയുമായി കലൂരിലെ ഗ്രീറ്റ്സ് സ്കൂൾ ശ്രദ്ധേയമായി. ട്വന്റി-20 ലോകകപ്പ് ഫൈനൽ മത്സരം സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ച വലിയ സ്ക്രീനിലൂടെ തത്സമയം പ്രദർശിപ്പിച്ചതാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പുതിയ അനുഭവമായി മാറിയത്.

നൂറുകണക്കിന് ആളുകളാണ് സ്കൂൾ ഗ്രൗണ്ടിൽ ഒത്തുചേർന്ന് മത്സരം ആസ്വദിക്കാൻ എത്തിയത്. വിദ്യാർത്ഥികൾക്കൊപ്പം അവരുടെ സുഹൃത്തുക്കളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തതോടെ ഗ്രൗണ്ട് മുഴുവൻ ക്രിക്കറ്റ് ആവേശത്തിൽ നിറഞ്ഞു.School Cricket World Cup Live Screening

School Cricket World Cup Live Screening
School Cricket World Cup Live Screening

ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചതോടെ ഇന്ത്യൻ ടീമിനുള്ള പിന്തുണ ശക്തമായി. ‘സഞ്ജു… സഞ്ജു…’ എന്ന മുദ്രാവാക്യങ്ങളോടെ സഞ്ജു സാംസൺ ആരാധകർ ആവേശം പ്രകടിപ്പിച്ചു. ഇന്ത്യൻ ടീമിന്റെ ജഴ്സി ധരിച്ചാണ് പലരും മത്സരമൊത്തുനോക്കാൻ എത്തിയത്.

സ്കൂൾ പരിസരത്ത് മുഴങ്ങിയ ആർപ്പുവിളികളും കയ്യടികളും ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ആവേശം തന്നെ സൃഷ്ടിച്ചു. കുട്ടികൾക്കൊപ്പം മുതിർന്നവരും ഒരുപോലെ മത്സരത്തിന്റെ ഓരോ നിമിഷവും ആവേശത്തോടെ ആസ്വദിച്ചു.

School Cricket World Cup Live Screening
School Cricket World Cup Live Screening

കായികരംഗത്തോടുള്ള ഇഷ്ടവും ദേശസ്നേഹവും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ലൈവ് സ്ട്രീമിങ് സംവിധാനം ഒരുക്കിയതെന്ന് സ്കൂൾ പ്രിൻസിപ്പൽ ബെലിൻഡ വിവേര വ്യക്തമാക്കി. കുട്ടികൾക്ക് ഒരുമിച്ചു ഇരുന്ന് വലിയ മത്സരങ്ങൾ കാണുന്ന അനുഭവം നൽകുന്നത് അവരുടെ സാമൂഹിക ഇടപെടലുകൾക്കും കായികരംഗത്തോടുള്ള താൽപര്യത്തിനും സഹായകരമാകുമെന്നും അവർ പറഞ്ഞു.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ കൂട്ടായ്മയും സ്പോർട്സ് സ്പിരിറ്റും വർധിപ്പിക്കുന്നതായും അധ്യാപകർ അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് പ്രേമികൾക്ക് ഒരു മിനി സ്റ്റേഡിയം പോലുള്ള അനുഭവം തന്നെയായിരുന്നു ഈ ലൈവ് സ്ക്രീനിങ് പരിപാടി.

പ്രാദേശിക സമൂഹവും വിദ്യാർത്ഥികളും ഒരുമിച്ച് പങ്കെടുത്ത ഈ വേറിട്ട പരിപാടി പ്രദേശവാസികളിൽ വലിയ ശ്രദ്ധ നേടുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരത്തിലുള്ള സൃഷ്ടിപരമായ പ്രവർത്തനങ്ങൾ കൂടുതൽ സംഘടിപ്പിക്കണമെന്ന അഭിപ്രായവും രക്ഷിതാക്കൾ പങ്കുവച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *