Minority Commission Sitting Kakkanad

Minority Commission Sitting Kakkanad

Special Intensive Revision SIR: വോട്ടർ പട്ടിക പരിഷ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തി – Kalamassery Vartha


എറണാകുളം : തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച സ്‌പെഷ്യൽ റോൾ ഒബ്സർവർ കൂടിയായ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ നിഷിത ഉപാധ്യായ് വിലയിരുത്തി.Special Intensive Revision SIR

Special Intensive Revision SIR
District Collector G. Priyanka

ജില്ലയിലെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ നിലവിലെ പുരോഗതിയും, വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട അനുബന്ധ വിവരങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക യോഗത്തിൽ വിശദമായി അവതരിപ്പിച്ചു.

വോട്ടർ പട്ടിക പരിഷ്കരണത്തിൽ നേരിടുന്ന വെല്ലുവിളികളും, ഫീൽഡ് തലത്തിൽ സ്വീകരിച്ച നടപടികളും യോഗത്തിൽ ചർച്ചയായി.
ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാരുമായും (Electoral Registration Officers – EROs) സ്‌പെഷ്യൽ ഒബ്സർവർ നേരിട്ട് ആശയവിനിമയം നടത്തി.

പുതിയ വോട്ടർമാരുടെ രജിസ്ട്രേഷൻ, വിവരങ്ങൾ പുതുക്കൽ, ഡിലീഷൻ, ട്രാൻസ്‌ഫർ അപേക്ഷകൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സ്വീകരിച്ച നടപടികൾ യോഗത്തിൽ വിലയിരുത്തപ്പെട്ടു.

Special Intensive Revision SIR
Special Intensive Revision SIR

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന അവലോകന യോഗത്തിൽ സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ഡെപ്യൂട്ടി കളക്ടർമാർ, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വോട്ടർ പട്ടിക ശുദ്ധീകരണവും, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും ഉറപ്പാക്കുന്നതിനുള്ള നിർണായക ഘട്ടമായാണ് പ്രവർത്തനങ്ങളെ അധികൃതർ വിലയിരുത്തുന്നത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *