Stray Dog Attack Kerala

Stray Dog Attack Kerala

Stray Dog Attack Kerala 2026: കൂവപ്പടി പഞ്ചായത്തിൽ തെരുവുനായ ആക്രമണം രൂക്ഷം | Kalamassery Vartha

പെരുമ്പാവൂർ:കൂവപ്പടി പഞ്ചായത്തിലെ ഒന്നാം, രണ്ടാം, മൂന്നാം വാർഡുകളിലായി വരുന്ന ചോറാനല്ലൂർ, മങ്കുഴി, തോറ്റുവ മേഖലകളിൽ തെരുവുനായ ആക്രമണം ഗൗരവകരമായ ഭീഷണിയായി മാറുന്നു. പ്രദേശത്ത് നിരവധിയായ തെരുവുനായ്ക്കൾ കൂട്ടമായി അലഞ്ഞുതിരിഞ്ഞ് നടക്കുന്നതാണ് നാട്ടുകാരുടെ ആശങ്ക വർധിപ്പിക്കുന്നത്.Stray Dog Attack Kerala

കഴിഞ്ഞ ദിവസങ്ങളിൽ വീടുകളിൽ വളർത്തിയിരുന്ന മൃഗങ്ങളെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുകയും കൊല്ലുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഗ്രാമീണ മേഖലകളിലെ കുടുംബങ്ങൾ വലിയ ഭീതിയിലാണ് കഴിയുന്നത്.

Stray Dog
Stray Dog

മൂന്നാം വാർഡിൽ താമസിക്കുന്ന തരയിൽ ചന്ദ്രസ് ഉണ്ണിയുടെ പശുക്കിടാവിനെയാണ് തെരുവുനായ്ക്കൾ ആക്രമിച്ച് കൊന്നത്. അതേസമയം, രണ്ടാം വാർഡിലെ സിജോ പെരിയപ്പാടൻ, എബി മുളക്കാംപള്ളി എന്നിവരുടെ ആടുകളെയും നായ്ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തി.

Stray Dog Attack Kerala
Stray Dog Attack

തെരുവുനായ ആക്രമണം വളർത്തുമൃഗങ്ങൾക്കുമാത്രമല്ല, സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കും വലിയ ഭീഷണിയാണ്. രാവിലെയും വൈകുന്നേരവും റോഡിലൂടെ നടന്നു പോകുന്ന കുട്ടികളെയും വയോധികരെയും നായ്ക്കൂട്ടം പിന്തുടരുന്ന സാഹചര്യം പതിവായതായി നാട്ടുകാർ പറയുന്നു.

Stray Dog Attack Kerala
Stray Dog Attack Kerala

പ്രദേശത്ത് തെരുവുനായ ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും വിഷയത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യം ശക്തമാണ്.

വാക്സിനേഷൻ, സ്ടെറിലൈസേഷൻ പദ്ധതികൾ ശക്തമാക്കുക, ആക്രമണ സ്വഭാവമുള്ള നായകളെ തിരിച്ചറിഞ്ഞ് സുരക്ഷിതമായി മാറ്റുക എന്നിവ അടിയന്തരമായി നടപ്പാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. സംഭവത്തിൽ ഭരണകൂടത്തിന്റെ ഉടൻ ഇടപെടൽ ഉണ്ടാകുമോയെന്നത് പ്രദേശവാസികൾ ഉറ്റുനോക്കുകയാണ്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *