Cancer Centre Kalamassery
Justice V R Krishna Iyer Cancer Centre Kalamassery: കൊച്ചി ക്യാൻസർ സെന്ററിന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ പേര് നൽകണമെന്ന് ആവശ്യം | Kalamassery Vartha
https://kalamasseryvartha.com/v-r-krishna-iyer-cancer-centre/കൊച്ചി:കളമശേരിയിൽ പ്രവർത്തനം ആരംഭിച്ച കൊച്ചി ക്യാൻസർ സെന്ററിന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ പേര് നൽകണം എന്ന ആവശ്യം ശക്തമാക്കി റസിഡന്റ്സ് അസോസിയേഷൻസ് കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കൗൺസിൽ യോഗം V R Krishna Iyer Cancer Centre

മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനും ക്യാൻസർ സെന്റർ ആരംഭിക്കുന്നതിനുമായി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പ്രായാധിക്യത്തിലും നടത്തിയ ഇടപെടലുകളും നിരന്തരമായ പോരാട്ടങ്ങളും സമൂഹം എക്കാലവും സ്മരിക്കേണ്ടതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ക്യാൻസർ ചികിത്സയ്ക്കായി പൊതുജനങ്ങൾക്ക് ആശ്വാസം നൽകുന്ന ഈ കേന്ദ്രത്തിന് അദ്ദേഹത്തിന്റെ പേര് നൽകുന്നത് സാമൂഹിക നീതിയോടുള്ള ആദരവായിരിക്കും എന്നും യോഗം വിലയിരുത്തി.
റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ച യോഗം, സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യ മേഖലയിലെ ജസ്റ്റിസ് കൃഷ്ണയ്യരുടെ സംഭാവനകൾ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പ്രത്യേകിച്ച് എടുത്തുപറഞ്ഞു.

യോഗത്തിൽ സേവ്യർ തായങ്കേരി, കെ.എസ്. ദിലീപ് കുമാർ, ഏലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ, ഡോ. ജലജ ആചാര്യ, സൈനബ പൊന്നാരിമംഗലം, എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കളമശേരിയുടെയും കൊച്ചിയുടെയും ആരോഗ്യ മേഖലയിൽ ചരിത്രപരമായ ഒരു തീരുമാനമായി ഈ നാമകരണം മാറുമെന്ന പ്രതീക്ഷയും യോഗം രേഖപ്പെടുത്തി.
