Kochi Development Projects: മെട്രോ വികസനം മുതൽ മറൈൻ ഇക്കോസിറ്റി വരെ; കൊച്ചിയുടെ വികസനക്കുതിപ്പിന് നയപ്രഖ്യാപനം | Kalamassery Vartha
Kochi Development Projects: മെട്രോ വികസനം മുതൽ മറൈൻ ഇക്കോസിറ്റി വരെ; കൊച്ചിയുടെ വികസനക്കുതിപ്പിന് നയപ്രഖ്യാപനം|Kochi Development Projects
കൊച്ചി | Kalamassery Vartha
ജില്ലയുടെ സമഗ്ര വികസനത്തിന് പുതിയ ദിശ നല്കുന്ന വൻ പദ്ധതികളുമായി സംസ്ഥാന നയപ്രഖ്യാപനം. ഗതാഗതം, നഗരവികസനം, മാലിന്യസംസ്കരണം, വ്യവസായം, ആരോഗ്യസംരക്ഷണം എന്നീ മേഖലകളിൽ കൊച്ചി കേന്ദ്രീകരിച്ച നിരവധി പദ്ധതികൾ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടു.
നഗരത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന പദ്ധതികൾ നടപ്പാകുന്നതോടെ കൊച്ചി കേരളത്തിന്റെ വികസന എഞ്ചിനായി മാറുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.

മെട്രോ രണ്ടാം, മൂന്നാംഘട്ടങ്ങൾക്ക് വേഗം
കൊച്ചി മെട്രോ വികസനം ദ്രുതഗതിയിലാക്കുമെന്ന് നയപ്രഖ്യാപനം വ്യക്തമാക്കി.
ഇൻഫോപാർക്കിലേക്കുള്ള രണ്ടാംഘട്ട നിർമ്മാണം പുരോഗമിക്കുമ്പോൾ,
നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള മൂന്നാംഘട്ടവും ഒരേസമയം നടപ്പാക്കും.
ഇതിലൂടെ ഐടി മേഖല, വിമാനത്താവളം, നഗരകേന്ദ്രങ്ങൾ എന്നിവ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയും.
വാട്ടർമെട്രോയും സംയോജിത ഗതാഗതവും

വാട്ടർമെട്രോ വഴി സംയോജിത ഗതാഗത സംവിധാനത്തിൽ കൊച്ചി പുതിയ ചുവടുവെയ്പ് നടത്തി.
നഗരത്തിലെ കനാലുകൾ പുനരുജ്ജീവിപ്പിക്കുന്ന Integrated Urban Regeneration Water Transport System
(Kanal Revival Project) KMRL-ന് കൈമാറി.
ഇലക്ട്രിക് ഫീഡർ സർവീസുകളും ഇ-ബസുകളും ഉൾമേഖലകളിലേക്ക് വ്യാപിപ്പിക്കും.
ബ്രഹ്മപുരം വേസ്റ്റ് ടു എനർജി പ്ലാന്റ്: മേയിൽ നിർമ്മാണം

ബ്രഹ്മപുരത്ത് 500 ടൺ ശേഷിയുള്ള Waste to Energy പ്ലാന്റിന്റെ നിർമ്മാണം മേയിൽ ആരംഭിക്കും.
ഇതോടൊപ്പം 150 ടൺ ശേഷിയുള്ള CBG പ്ലാന്റ് ഇതിനകം പൂർത്തിയായി.
ബിപിസിഎൽ സഹകരണത്തോടെ സജ്ജമാക്കിയ സിബിജി പ്ലാന്റും
നിലവിൽ പ്രവർത്തിക്കുന്ന ബിഎസ്‌എഫ് പ്ലാന്റും
ബ്രഹ്മപുരം മാലിന്യപ്രശ്നത്തിന് ദീർഘകാല പരിഹാരമാകും.
706 കോടി രൂപയുടെ മാസ്റ്റർപ്ലാനും ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.
മറൈൻ ഇക്കോസിറ്റി: നഗരവികസനത്തിന്റെ നാഴികക്കല്ല്

മറൈൻ ഇക്കോസിറ്റി പദ്ധതി കൊച്ചിയുടെ നഗരവികസന ചരിത്രത്തിലെ നിർണായകഘട്ടമെന്ന് നയപ്രഖ്യാപനം.
സംസ്ഥാന ഭവനനിർമാണ ബോർഡും NBCC-യും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
- പ്രതീക്ഷിത ചെലവ്: ₹3394 കോടി
- നിർമാണ വിസ്തീർണം: 53.22 ലക്ഷം ചതുരശ്ര അടി
- സ്ഥലം: മറൈൻ ഡ്രൈവിലെ 17.9 ഏക്കർ
📌 പ്രധാന ഘടകങ്ങൾ:
- വാണിജ്യ–ഓഫീസ് കെട്ടിടങ്ങൾ
- പാർപ്പിട സമുച്ചയങ്ങൾ
- കൺവെൻഷൻ സെന്റർ
- ആഡംബര ഹോട്ടൽ
- 31 നിലകളുള്ള ആറു ടവറുകൾ
ജില്ലയിലും ‘ആശ്വാസം’ – രോഗികളുടെ കൂട്ടിരുപ്പുകാർക്ക് സഹായം
മെഡിക്കൽ കോളേജുകളോട് ചേർന്ന്
രോഗികളുടെ കൂട്ടിരുപ്പുകാർക്ക് മിതമായ നിരക്കിൽ താമസസൗകര്യം ഒരുക്കുന്ന
‘ആശ്വാസ്’ കെട്ടിടം ജില്ലയിലും സ്ഥാപിക്കും.
കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴി, ഇൻഫോപാർക്ക് AI സിറ്റി

കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും.
ഇതോടെ ദേശീയതലത്തിൽ അംഗീകരിച്ച വ്യവസായ ഇടനാഴി പദ്ധതി
പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.
ഇൻഫോപാർക്കിൽ:
- AI സിറ്റി വികസനം (Land Pooling വഴി)
- ട്രാക്കോ കേബിൾ ലിമിറ്റഡ് ഭൂമിയിൽ ഇൻഫോപാർക്കിന്റെ നാലാംഘട്ടം
ജനറൽ ആശുപത്രി: കൊച്ചിയുടെ അഭിമാനം
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഇന്ത്യയിലെ ആദ്യ ജില്ലാ ആശുപത്രി
എന്ന നേട്ടം കൈവരിച്ച എറണാകുളം ജനറൽ ആശുപത്രിയും
നയപ്രഖ്യാപനത്തിൽ പ്രത്യേകമായി പരാമർശിച്ചു.
ഇത് കേരളത്തിന്റെ ആരോഗ്യരംഗത്തെ മികവിന്റെ തെളിവാണെന്ന് വിലയിരുത്തൽ.
